Skip to main content

പ്രളയ ബാധിത മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികള്‍ കൈമാറി

 

പ്രളയ ബാധിത മേഖലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സമാഹരിച്ച പഠന സാമഗ്രികള്‍ കൈമാറി. ജില്ലാ പഞ്ചായത്ത് ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവില്‍നിന്ന് എസ്.എസ്.എ. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ പഠന സാമഗ്രികള്‍ ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന ശേഖരിച്ച പഠന സാമഗ്രികളും ചടങ്ങില്‍ കൈമാറി.

25000 നോട്ട് ബുക്കുകള്‍, പേന, പെന്‍സില്‍ തുടങ്ങിയ പഠന ഉപകരണങ്ങളാണ് ശേഖരിച്ച് നല്‍കിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.കെ. പ്രീജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായാദേവി, ബിജു മോഹന്‍, ലതാകുമാരി, ആനാട് ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു.
(പി.ആര്‍.പി. 2472/2018)

 

date