Skip to main content

മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം  കെട്ടിട നിര്‍മ്മാണോദ്ഘാടനം 11ന് 

    കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം കെട്ടിട നിര്‍മ്മാണോദ്ഘാടനം ഒക്‌ടോബര്‍ 11ന് ഉച്ച രണ്ടിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പൊതുമുറി ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിക്കും.

date