Post Category
ടി ഡി എസ്: പരിശീലന ക്ലാസ് 12 ന്
ചരക്ക് സേവന നികുതി നിയമ പ്രകാരം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, തദ്ദേശസ്വ്യംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഉറവിടത്തില്‍ നിന്നും നികുതി കുറവ് ചെയ്യേണ്ടതുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിശീലന ക്ലാസ് ഒക്‌ടോബര്‍ 12 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികളും സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഉച്ചക്ക് ശേഷം രണ്ട് മണി മുതല്‍ അഞ്ച് മണി വരെ മറ്റു വിഭാഗത്തിലെ ഓഫീസ് തലവന്‍മാരും സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0497 2700863.
date
- Log in to post comments