Post Category
ജനസൗഹൃദ ഓഫീസ്: ജീവനക്കാര്‍ക്ക് പരിശീലനത്തിന് തുടക്കം
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദങ്ങളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റും ചേര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലനത്തിന് തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയരക്ടര്‍ വി ശശികുമാര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. അനില്‍കുമാര്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവന്‍ എന്നിവര്‍ സംബന്ധിച്ചു.
ആദ്യബാച്ചിനുള്ള പരിശീലനമാണ് ബുധനാഴ്ച നടത്തിയത്. കലക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനാണ് പദ്ധതി.
date
- Log in to post comments