Skip to main content

കുഫോസ് പ്രാദേശിക കേന്ദ്രം ഉദ്ഘാടനം 11ന് 

    കേരള ഫീഷറീസ് സമുദ്ര സര്‍വകലാശാല (കുഫോസ്) പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 11ന് രാവിലെ 10.15ന് പയ്യന്നൂര്‍ മമ്പലത്ത് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ മുഖ്യാതിഥിയാവും. വൈസ് ചാന്‍സിലര്‍ ഡോ. എ. രാമചന്ദ്രന്‍, റീജ്യനല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. മനോജ് കുമാര്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ എന്നിവര്‍ സംസാരിക്കും. കുഫോസിന്റെ രണ്ടാമത്തെ പ്രാദേശിക കേന്ദ്രമാണ് പയ്യന്നൂരില്‍ നിലവില്‍ വരുന്നത്.

 

date