Post Category
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 12ന്
പ്രിസം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ ഒഴിവുള്ള ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂവും ഒക്ടോബര്‍ 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും ഉച്ചക്ക് ശേഷം രണ്ട് മണി മുതല്‍ ഇന്റര്വ്യൂവുമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9.30ന് ഹാജരാകണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. പ്രത്യേകം ഹാള്‍ടിക്കറ്റ് അയക്കുന്നതല്ല. നേരിട്ട് വിവരം ലഭിക്കാത്ത അപേക്ഷകര്‍ ബന്ധപ്പെടുക: ഫോണ്‍ 0497 2700231.
date
- Log in to post comments