Post Category
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികളുമായി കലക്ടര്‍ ചര്‍ച്ച നടത്തി
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ജിയോളജിസ്റ്റുകളായ രാഹുല്‍കുമാര്‍ ചൗരസ്യ, സമീര്‍ അഹമ്മദ്ഷാ എന്നിവര്‍ കലക്ട്രേറ്റ് ചേമ്പറില്‍ ജില്ലാ കലക്ടര്‍ യു വി ജോസുമായി ചര്‍ച്ചനടത്തി. ജില്ലയിലെ ഉരുള്‍ പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ പഠനം നടത്തുന്നതിനായാണ് ജിയോളജിസ്റ്റുകള്‍ എത്തിയത്. 25 ദിവസം പഠനം നടത്താനായി ഇവര്‍ ജില്ലയില്‍ ചെലവഴിക്കും. ഉരുള്‍പൊട്ടലുകളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയതിനു ശേഷം വീണ്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പഠനത്തിനായി ജില്ലാ ജിയോളജിസ്റ്റ് എം മോഹനനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടര്‍ എന്‍ റംല, ജില്ലാ ജിയോളജിസ്റ്റ് എം മോഹനന്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
date
- Log in to post comments