മടപ്പള്ളി സ്‌കൂളില്‍ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം
മടപ്പള്ളി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 11) വൈകീട്ട് 3 ന്് സി.കെ നാണു എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി.കെ രാജന്‍ മാസ്റ്ററും, ഹൈടെക് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ എ. ഫാറൂഖും നിര്‍വ്വഹിക്കും.
ചടങ്ങില്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത അധ്യക്ഷത വഹിക്കും. പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍പി. ഗോകുല്‍ദാസ്, പ്രിന്‍സിപ്പാള്‍ ദിനേശ് കരുവാന്‍കണ്ടി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് മെമ്പര്‍പി. പ്രസീത, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ എം. ശെല്‍വമണി, പി.ടി.എ പ്രസിഡന്റ് ടി.എം രാജന്‍, ഹെഡ്മാസ്റ്റര്‍ വി.പി. പ്രഭാകരന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഫൈസല്‍ കെ.പി. എന്നിവര്‍ സംസാരിക്കും.
- Log in to post comments