Post Category
മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ജില്ലയിലെ ചേമഞ്ചേരി മുതല്‍ ഇരിങ്ങല്‍ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് നാളെ (ഒക്‌ടോബര്‍ 12) സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കെ.ദാസന്‍ എം.എല്‍.എ നിര്‍വഹിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി എടക്കുളം മാടാക്കര ഗവണ്‍മെന്റ് എല്‍.പി.സ്‌ക്കൂളില്‍ രാവിലെ 8 മുതല്‍ 2 മണി വരെ നടക്കുന്ന ക്യാമ്പില്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഇ.എന്‍.ടി, ഹൃദ്രോഗം, നേത്രരോഗം, കുട്ടികളുടെരോഗം, എല്ലുരോഗം, ചര്‍മ്മരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍ മാരുടെയും കൂടാതെ ആയുര്‍വേദ ഡോക്ടര്‍മാരുടെയും സേവനം ലഭിക്കും. ഇ.സി.ജി, പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകളും സൗജന്യമായി നല്‍കും.
date
- Log in to post comments