Skip to main content

ലോക മാനസികാരോഗ്യ ദിനം ഫ്‌ളാഷ് മോബ് നടത്തി

ലോക മാനസികാരോഗ്യദിനത്തില്‍  യുവാക്കളിലെ മാനസീകാരോഗ്യം എന്ന പ്രമേയത്തെ ആസ്പദമാക്കി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എന്‍ എസ് എസ് ജില്ലാ ഘടകവും വിപി എസ് ഹയര്‍സെക്കന്റെറി സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ്  പരിപാടി സംഘടിപ്പിച്ചത്. കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഫ്‌ളാഷ്‌മോബിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. 22 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്. മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലും പരിപാടി നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജിഷിത നതൃത്വം നല്‍കി.

 

date