തോടന്നൂര്‍ ബ്ലോക്കും സമ്പൂര്‍ണ ഹോംഷോപ്പ് പദ്ധതിയിലേക്ക്
തോടന്നൂരിനെ സമ്പൂര്‍ണ ഹോംഷോപ്പ് ബ്ലോക്കായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.കോഴിക്കോടിനെ ആദ്യ സമ്പൂര്‍ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍. പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രി ഉത്പന്നങ്ങള്‍ക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനുള്ള സ്ഥിരംസംവിധാനമാണ് ഹോംഷോപ്പ് പദ്ധതി. തോടന്നൂര്‍ ബ്ലോക്കില്‍ വിപണനരംഗത്തു മാത്രം എണ്‍പതോളം വനിതകള്‍ക്കു തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി സിഡിഎസ് ജനറല്‍ ബോഡി യോഗം ബ്ലോക്ക് ഓഫിസില്‍ ചേര്‍ന്നു. നംവംബര്‍ അവസാനവാരം പദ്ധതി പ്രഖ്യാപനം നടത്തുന്ന തരത്തില്‍ പരിപാടികള്‍ക്ക് രൂപരേഖയായി. ബ്ലോക്ക് പരിധിയിലുള്ള നാലുപഞ്ചായത്തുകളിലും അടുത്ത ആഴ്ച യോഗം ചേരും. ഈ മാസം 25 നുള്ളില്‍ എല്ലാവാര്‍ഡുകളിലും എഡിഎസ് ജനറല്‍ ബോഡികള്‍ പൂര്‍ത്തീകരിക്കും. ഒക്ടോബര്‍ 25 നാണ് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി. വിദഗ്ധരെ ഉള്‍പെടുത്തിയ ബോര്‍ഡ് ഇന്റര്‍വ്യു നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുദിവസത്തെ വിദഗ്ധ പരിശീലനം ലഭ്യമാക്കും.
- Log in to post comments