Skip to main content

എടക്കര ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്‍ത്തി

 

മലപ്പുറം ജില്ലയിലെ എടക്കര ആയുര്‍വേദ ഡിസ്‌പെന്‍സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്‍ത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇതിനു വേണ്ടി 12 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് 30 കിടക്കകളുള്ള ഗവ.ആയുര്‍വേദ ആശുപത്രി വരുന്നത്. പുതുതായി ഒരു ചീഫ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക്, മൂന്നു നഴ്‌സുമാര്‍, ഓരോ പുരുഷ, സ്ത്രീ തെറാപ്പിസ്റ്റുകള്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്,  കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളാണ് പുതുതായി വരുന്നത്.
നിലവില്‍ ഓരോ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, പി.ടി.എം തസ്തികകളാണ് ഇവിടെയുള്ളത്. ഇതിനു പുറമെയാണ് പുതിയ തസ്തികകള്‍ വരിക. ഡിസ്പന്‍സറിക്കായി 65 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം പണിപൂര്‍ത്തിയായിട്ടുണ്ട്. എടക്കര കൗക്കാട് അയ്യനേത്ത് ഗോവിന്ദന്‍ നായര്‍ വിട്ടുനല്‍കിയ അരയേക്കര്‍ സ്ഥലത്താണ് ആശുപത്രി കെട്ടിടം. എം.എല്‍.എ ഫണ്ടില്‍ നിന്ന്  50 ലക്ഷവും ഗ്രാമപഞ്ചായത്ത് 15 ലക്ഷവും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കഴിഞ്ഞ മെയ് മാസം ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്  ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. തെറാപ്പി സൗകര്യങ്ങളുള്‍പ്പെടെ അഞ്ച് ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളും ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ നിന്ന് നല്‍കിയിട്ടുണ്ട്. 

date