പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ പുതിയതായി ആരംഭിക്കുന്ന എം.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റി ഇഅജ കഉ യുളള താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി ആവശ്യമായ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 15ന് ന് രാവിലെ 11 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോം വിതരണം ഒക്‌ടോബര്‍ 11 ന് രാവിലെ 10 മുതല്‍ ആരംഭിക്കും. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
മലപ്പുറം ഗവ. കോളേജില്‍ പുതുതായി ആരംഭിക്കുന്ന എം.എസ്.സി. ഫിസിക്‌സ്, എം.എ. ഹിസ്റ്ററി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 12 ന് വൈകുന്നേരം 3.00 വരെ കോളേജ് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം 12 ന് വൈകുന്നേരം അഞ്ചിനകം കോളേജ് ഓഫീസില്‍ സമര്‍പ്പിച്ചിരിക്കണം. അപേക്ഷ ഫോറത്തിന്റെ വില 50 രൂപ. ഫോണ്‍ 0483 2734918.
- Log in to post comments