Post Category
ജി.എസ്.ടി (ടി.ഡി.എസ്) പരിശീലനം
ജില്ലയിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ കോര്‍പ്പറേഷന്‍, ഗവണ്‍മെന്റ് സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ഡ്രോയിംഗ് & ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമുള്ള ജി.എസ്.ടി പരിശീലനം ഒക്‌ടോബര്‍ 15, 17 തീയ്യതികളില്‍ രാവിലെ 10.30 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 11ന് വൈകിട്ട് അഞ്ച് വരെ നീട്ടിയിട്ടുണ്ടെന്ന് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യേണ്ട വിലാസം -ഇ-മെയില്‍ gstcellmpm@gmail.com ഫോണ്‍ 8330011250.
date
- Log in to post comments