Skip to main content

ജൂനിയർ റസിഡന്റ് അഭിമുഖം

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ അഞ്ചിന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങൾ gmckannur.edu.in ൽ ലഭ്യമാണ്. ഫോൺ: 04972808111

 

date