Post Category
വാക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ഗവ ആയുർവേദ കോളേജിൽ ബയോസ്റ്റാറ്റീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 18ന് രാവിലെ 11 ന് കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം അഭിലഷണീയം. കരാർ കാലാവധി ഒരു വർഷമായിരിക്കും. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ആധാർ കാർഡ്, പാൻകാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ : 0497 2800167
date
- Log in to post comments