Post Category
ജൈവ കൃഷിക്ക് തുടക്കമായി
വാഴക്കാട് പഞ്ചായത്തിലെ മപ്രം ജി.എം.എല്‍.പി സ്‌കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികളുമായി ചേര്‍ന്ന് ജനകീയ ജൈവകൃഷിക്ക് തുടക്കമായി.
മപ്രം സ്‌കൂളിനോട് ചേര്‍ന്ന് മഹല്ലിലെയും യത്തീംഖാനയുടെയും സ്ഥലം പാട്ടത്തിനെടുത്താണ് ജൈവ കൃഷി നടത്തുന്നത്. ഒന്നര ഏക്കര്‍ സ്ഥലത്ത് കൃഷിക്കുള്ള നിലമൊരുക്കല്‍ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ ചോലയില്‍ നഈമുദ്ധീന്‍, പി.ടി.എ പ്രസിഡണ്ട് കെ.ടി.സലാം, ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, പി.ടി.എ ഭാരവാഹികള്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ജൈവ നെല്‍കൃഷിയെ പരിചയപ്പെടുന്നതിനു അവസരമൊരുക്കും. കൂടെ ഇതില്‍ നിന്നുള്ള വിളവെടുപ്പിലൂടെ 10 മണിക്ക് കഞ്ഞിയും നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്.
date
- Log in to post comments