Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായൂള്ള സെമിനാര്‍ മഞ്ചേരി ബോയ്‌സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.കെ. സുബൈദ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. മാറുന്ന ലോകവും യുവജന മാനസിക ആരോഗ്യ പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. മര്‍വ്വ ക്ലാസ്സെടുത്തു.  നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സമീറാ മുസ്തഫ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, അസി. ലെപ്രസി ഓഫീസര്‍ എം. ഹമീദ്, ബോയ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.സി ഗീതാമണി, ബബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date