Skip to main content

ലോക മാനസികാദിനാചരണത്തില്‍ ശ്രദ്ധ നേടി '' മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍''

 

  ലോക മാനസികാദിനാചരണത്തിന്റെ ഭാഗമായി മാനസികരോഗ ബോധവത്കരണം  കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മനോരോഗ ഗവേഷണ ആശുപത്രിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് വളപ്പില്‍ '' മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍'' എന്ന തെരുവ് നാടകം അവതരിപ്പിച്ചു. ജീവനക്കാരും നാട്ടുകാരും  ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥികളുമടക്കം നിരവധിയാളുകളാണ് നാടകം കാണനെത്തിയത്. കൂടാതെ കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മനോരോഗ ഗവേഷണ കേന്ദ്രത്തില്‍ ലോക മാനസികാദിനാചരണം നടത്തി. '' മാറുന്ന ലോകത്തില്‍  യുവജനങ്ങളുടെ മാനസികാരോഗ്യം ''   എന്ന വിഷയത്തില്‍ അഡ്വ.  കെ.പി ഷരീഫ് ബോധവത്കരണ ക്ലാസ്സെടുത്തു.  മാനസിക ദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് നടപ്പിലാക്കുന്നത്.  പരിപാടിയില്‍ സൂപ്രണ്ട്  ഡോ. പാര്‍വ്വതി ദേവി, ഡോ. ഫ്രാന്‍സിസ്  തുടങ്ങിയവര്‍ സംസാരിച്ചു.

 

date