Post Category
'നവകേരള സൃഷ്ടി; പ്രതീക്ഷകളും വെല്ലുവിളികളും' സെമിനാര്‍ നാളെ
ഗാന്ധിജയന്തി പക്ഷാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല സമ്മേളനവും 'നവകേരള സൃഷ്ടി; പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും, സി.എം.രവീന്ദ്രന്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വിതരണം നാളെ(ഒക്‌ടോബര്‍ 13ന്) രാവിലെ 10 മണിക്ക് നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടുവളം എസ്.ജി.എസ്.വൈ ഹാളില്‍ നടക്കും. എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനാകും. വിവിധ ജനപ്രതിനിധികള്‍,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍,ബോധവത്കരണ ക്ലാസ്സുകള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പട്ടികജാതി വികസന വകുപ്പ് സംഘടിച്ചു വരുന്നു.
date
- Log in to post comments