Skip to main content

അഭയകിരണം പദ്ധതി; അപേക്ഷ ക്ഷണിച്ചു 

   കാസര്‍കോട് അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് അഭയകിരണം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ കവിയാത്ത 50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകളുടെ സംരക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിധവന്‍ഷന്‍ ഒഴികെ മറ്റ് പെന്‍ഷനുകള്‍ കൈപ്പറ്റുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല. അപേക്ഷാ ഫോമും വിശദ വിവരങ്ങളും swd.kerala.gov.in  എന്ന വെബ്‌സൈറ്റിലും, ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 17 മുന്‍പ് ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസുകളില്‍ സമര്‍പ്പിക്കണം. 

date