നാഷണൽ അപ്രന്റിസ്ഷിപ്പ് മേള
സംസ്ഥാന വ്യാവസായിക പരിശീല വകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ തോട്ടട ഗവ.വനിതാ ഐ ടി ഐയിൽ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ ഒമ്പതിന് രാവിലെ 10.30ന് കെഎസ്ഇബി ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ ഉദ്ഘാടനം ചെയ്യും. വ്യവസായിക പരിശീലന വകുപ്പ് ഉത്തര മേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എസ് വി അനിൽ കുമാർ അധ്യക്ഷത വഹിക്കും. ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷൻ, കെൽട്രോൺ, വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് എന്നിവ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ വിവിധ ട്രേഡുകളിൽ അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. മികച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാര വിതരണവും ട്രെയിനികൾക്കുള്ള കോൺട്രാക്റ്റ് വിതരണവും ചടങ്ങിൽ നടക്കും. കണ്ണൂർ ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ ഐ ടി ഐ ട്രേഡ് കഴിഞ്ഞ് ഇത് വരെ നാഷണൽ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള അപ്രന്റിസ് ട്രെയിനിംഗ് ലഭിക്കാത്ത ഉദ്യോഗാർഥികൾ പങ്കെടുക്കേണ്ടതാണ്.
- Log in to post comments