ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ബാലചിത്ര രചന മത്സരം ഏഴിന്
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്ര രചന മത്സരത്തിന്റെ ജില്ലാതല മത്സരം ഡിസംബർ ഏഴിന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. മുൻ മന്ത്രി പികെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ രാവിലെ 8.30ന് തുടങ്ങും.
ജനറൽ ഗ്രൂപ്പ് പച്ച അഞ്ച്-എട്ട് വയസ്സ്, വെള്ള 9-12 വയസ്സ്, നീല 13-6 വയസ്സ്, മഞ്ഞ പ്രത്യേകശേഷി വിഭാഗം പ്രായം അഞ്ച് മുതൽ 10 വരെ, ഗ്രൂപ്പ് ചുവപ്പ് പ്രത്യേക ശേഷി വിഭാഗം പ്രായം 11-18 വരെ എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങൾ. മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായാണ് മത്സരം.
ഒരു സ്‌കൂളിൽ നിന്നും എത്ര കുട്ടികൾക്കും പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിന് അയക്കും. പങ്കെടുക്കുന്നവർ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേകശേഷി വിഭാഗത്തിലുള്ളവർ വൈകല്യ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. പങ്കെടുക്കുന്നവർ https://forms.gle/D95mYYcs4VfDhscg6 ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 9656061031, 9895021909
- Log in to post comments