Skip to main content

ഹരിത ദേവാലയമായി   പ്രഖ്യാപിച്ചു 

 മാലിന്യ മുക്ത നവകേരളത്തിനായി  ജനകീയ ക്യാമ്പയിനിന്റെയും കണ്ണപുരം ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ കാർബൺ ആക്കുന്നതിന്റെയും  ഭാഗമായി ക്രിസ്തുക്കുന്ന് തിരുഹൃദയ ദേവാലയം ഹരിത ദേവാലയമായി  പ്രഖ്യാപനം നടത്തി.  ദേവാലയ ഹാളിൽ നടന്ന പരിപാടിയിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് കെ.രതി പ്രഖ്യാപനവും പച്ചതുരുത്ത് നടീൽ ഉദ്ഘാടനവും നടത്തി. വൈസ് പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു.  
ഹരിതകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ മുഖ്യാതിഥിയായി. ഫാദർ പ്ലാറ്റോ, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി  അംഗങ്ങളായ വിദ്യ പി, പ്രഭാകരൻ എ.വി, വിനിത വി, വാർഡ് മെമ്പർ  ഒ.വി വിജയൻ, മറ്റ് മെമ്പർമാരായ രാഘവൻ കെ . വി.വി പുഷ്പവല്ലി, റീന രാജീവൻ, ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ശോഭ ടി, ഫ്രാൻസിസ് വേലിക്കകത്തോട്, ജേക്കബ്ബ് എൻ പി എന്നിവർ സംസാരിച്ചു.  ഇടവക അംഗങ്ങൾ  പങ്കെടുത്തു.

date