Skip to main content

വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

ജില്ലാതല വിജിലന്‍സ് സമിതിയുടെ യോഗം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു.  16 പരാതികളാണ് സമിതിയില്‍ വന്നത്. ആറ് പരാതികള്‍ ജില്ലാകലക്ടര്‍ നേരിട്ട് അന്വേഷിക്കും. മൂന്ന് പരാതികള്‍ വിജിലന്‍സിന് കൈമാറി. ഒരു പരാതി ജില്ലാപഞ്ചായത്തിനും മറ്റുള്ളവ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും  അന്വേഷണത്തിനായി കൈമാറി.
  വിജിലന്‍സ് ഡി.വൈ.എസ്.പി എം.ഗംഗാധരന്‍, ഡപ്യൂട്ടി കലക്ടര്‍ എസ്.എസ് സരിന്‍, വിജിലന്‍സ് സമിതി അംഗങ്ങളായ കുരുണിയന്‍ നജീബ്, കുഞ്ഞാലന്‍ വെന്നിയൂര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
  അടുത്ത യോഗം 2025 മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്നിന് കലക്ടറേറ്റില്‍ ചേരും. പൊതുസേവകരുടെ അഴിമതി സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ സമിതി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം.

 

date