Skip to main content

തൊഴില്‍മേള നടത്തി

അരീക്കോട് ഗവ. ഐ.ടി.ഐയില്‍  സ്‌പെക്ട്രം ജോബ്‌ഫെയര്‍ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സര്‍ക്കാര്‍/സ്വകാര്യ /എസ്.സി.ഡി.ഡി ഐ.ടി.ഐ. കളില്‍ നിന്നും  തൊഴില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളെയും തൊഴില്‍ദായകരേയും ഒരേ വേദിയില്‍  എത്തിച്ച് കൊണ്ടാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.എ അസ്ലലം മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൈനബ പട്ടീരി  അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ എസ്. വികാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പി.ടി ഉമ്മുസല്‍മ മുഖ്യപ്രഭാഷണം നടത്തി.   അരീക്കോട് ബ്ലോക്ക് പഞ്ചായകത്തംഗം കെ.എന്‍ അംജദ്, ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ എന്‍. സന്തോഷ്‌കുമാര്‍, അരീക്കോട് ഗവ.ഐ.ടി.ഐ. സീനിയര്‍ സൂപ്രന്റ് ഹരിദാസ് പുല്‍പ്പറ്റ, പ്ലേസ്‌മെന്റ് ഓഫീസര്‍ കെ.ഇസ്മയില്‍, പി.ടി.എ പ്രസിഡന്റ് സി.ടി.ജമാല്‍, ഐ.എം.സി ചെയര്‍മാന്‍ എം.പി ബാബു, പ്രൈവറ്റ് ഐ.ടി.ഐ. അസോസിയേഷന്‍ ഭാരവാഹി എന്‍.അബ്ദുളള, തുടങ്ങിയവര്‍ സംസാരിച്ചു. 42 തൊഴില്‍ദാതാക്കളും 296 ട്രെയിനികളും തൊഴില്‍ മേളയില്‍ പങ്കെടുത്തു. 268 ട്രെയിനികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചു.

date