Skip to main content

കാലയ്ക്കോട്-മാവുവിള റോഡ് പുനര്‍നിര്‍മാണം തുടങ്ങി

 

കിളിമാനൂര്‍ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് നിവാസികളുടെ സ്വപ്നമായ വട്ടപ്പാറ കാലയ്ക്കോട്-മാവുവിള റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കമായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി.പി മുരളി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. തകര്‍ന്നു കിടന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിലൂടെ പ്രദേശവാസികളുടെ ദീര്‍ഘകാല ആഗ്രഹമാണ് സഫലമാകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് എസ.് രാജലക്ഷ്മി അമ്മാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എ. ദേവദാസ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2476/2018)

 

date