പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2018 - 2019 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഷണല്‍ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പഠിക്കുന്ന സ്ഥാപന മേലധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍നിന്നും പഞ്ചായത്തില്‍നിന്നും ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഒക്ടോബര്‍ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2550750, 2440890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
(പി.ആര്.പി. 2477/2018)
- Log in to post comments