Post Category
അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം
പനവൂര്‍ പഞ്ചായത്ത് പരിധിയിലെ റോഡുകളിലും നടപ്പാതകളിലും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സുകള്‍, പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്സ് എന്നിവ ഒക്ടോബര്‍ 15 നു മുന്‍പ് സ്വമേധയാ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിച്ച് നീക്കം ചെയ്യുമെന്നും സ്ഥാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 2478/2018)
date
- Log in to post comments