Post Category
ഇംഗ്ലീഷ് അധ്യാപകരില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം അഞ്ച് മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് റഗുലര്‍ ക്ലാസുകള്‍ക്ക് പുറമെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ഈ മേഖലയിലെ പ്രമുഖ ഏജന്‍സികള്‍, വിദഗ്ധരായ ഇംഗ്ലീഷ് അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസില്‍ നിന്നും ലഭിക്കും. പ്രൊപ്പോസലുകള്‍ 15ന് മൂന്ന് വരെ സ്വീകരിക്കും. സീനിയര്‍ സൂപ്രണ്ട്, എ.എം.എം.ആര്‍. എച്ച്.എസ്.എസ്., കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-17 എന്ന വിലാസത്തില്‍ പ്രൊപ്പോസലുകള്‍ അയക്കണം. ഫോണ്‍ : 0471 2597900.
പി.എന്‍.എക്‌സ്.4538/18
date
- Log in to post comments