Skip to main content

'കുടിവെള്ള വിതരണം' ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 20 ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ഹാജരുള്ള ക്വട്ടേഷണറുടെ സാന്നിധ്യത്തിൽ ക്വട്ടേഷൻ തുറക്കും. ഓരോ കിലോ ലിറ്റർ വെള്ളം പ്ലാന്റിൽ നിന്നും സ്‌കൂളിൽ എത്തിക്കുന്നതിനുള്ള വാഹനവാടക ഉൾപ്പെടെയുള്ള തുകയാണ് ക്വാട്ട് ചെയ്യേണ്ടതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date