Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം 12ന്

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് (എം.സി.ഇ.എ) ട്രേഡിൽ ജനറൽ, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ഡിസംബർ 12 രാവിലെ 10ന് ധനുവച്ചപുരം ഐ.ടി.ഐയിലാണ് അഭിമുഖം നടക്കുന്നത്.

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി /എൻ.ടി.സിയും മുന്നുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date