കാഞ്ഞിരംകോട്-അരുവിക്കുഴി-ഉഴപ്പാക്കോണം ഐഎസ്ആർഒ ഗേറ്റ് റോഡ് കല്ലുവിള-പറണ്ടക്കാട് റോഡ് ഗതാഗതത്തിന് തുറന്നു
**മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കാഞ്ഞിരംകോട്-അരുവിക്കുഴി-ഉഴപ്പാക്കോണം ഐഎസ്ആർഒ ഗേറ്റ് റോഡ് കല്ലുവിള-പറണ്ടക്കാട് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. സംസ്ഥാന ബഡ്ജറ്റിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റുന്നതിന് നിരവധി ക്ഷേമ-വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് സമൂഹത്തിലെ താഴേതട്ടിലുള്ളവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. റോഡ് വികസനം, അടിസ്ഥാനസൗകര്യവികസനം, ക്ഷേമ പദ്ധതികൾ എവ്വിവയുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങളാണ് സർക്കാർ ജനങ്ങൾക്കായി നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉഴപ്പാക്കോണം ഐ.എസ്.ആർ.ഒ ഗേറ്റിന് സമീപം നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷയായിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻനായർ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകൾ എന്നിവരും സന്നിഹിതരായിരുന്നു.
- Log in to post comments