Skip to main content

ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം നടത്തി

 

ജില്ലാ ശിശുക്ഷേമ സമിതി തളാപ്പ് ചിന്മയ ബാലഭവനിൽ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാ തല മത്സരം മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശു ക്ഷേമ സമിതി വൈസ് പ്രസിഡണ്ട് പി സുമേശൻ അധ്യക്ഷനായി. കഴിഞ്ഞവർഷം സംസ്ഥാനതല ചിത്രരചന മത്സരത്തിൽ പ്രത്യേക വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ അഴീക്കോട് യു പി സ്‌കൂളിലെ ഉജ്ജ്വൽ ബാല്യ പുരസ്‌കാര ജേതാവും സർഗാത്മക ബാല്യ പുരസ്‌കാര ജേതാവുമായ വചസ് രതീഷ്, ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വേദ് തീർഥ്, 2024ലെ ശിശുദിന സ്റ്റാമ്പ് വരച്ച കണ്ണാടിപറമ്പ് ജി എച്ച് എസ് എസ് വിദ്യാർഥി വി തന്മയ, പുതിയ എസ്‌സിആർടി പാഠപുസ്തകത്തിൽ ഇടം നേടിയ ചിത്രങ്ങൾ വരച്ച മാച്ചേരി ന്യൂ യുപി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് നാഫിഹ് എന്നിവരെ പി കെ ശ്രീമതി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ശിശുക്ഷേമ സമിതി ജില്ലാ ജോയിൻറ് സെക്രട്ടറി  യു കെ ശിവകുമാരി, ജില്ലാ എക്‌സിക്യൂട്ടീവ് മാരായ സി അശോക് കുമാർ, പ്രവീൺ രുഗ്മ, ടി ലതേഷ് എന്നിവർ സംസാരിച്ചു. ശിശു ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ എം രസിൽരാജ് സ്വാഗതവും ട്രഷറർ  വിഷ്ണു ജയൻ നന്ദിയും പറഞ്ഞു. വർഗീസ് കളത്തിൽ,സലീഷ് ചെറുപുഴ, രാജീവൻ പാറയിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

പടം: ജില്ലാ ശിശുക്ഷേമ സമിതി തളാപ്പ് ചിന്മയ ബാലഭവനിൽ സംഘടിപ്പിച്ച ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാ തല മത്സരം മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

date