Post Category
ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2022 ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ഡിസംബർ 11 വൈകിട്ട് 5ന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസിലെ വിജയികൾക്കും യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികൾക്കും മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ എം.സി. ദത്തൻ, ഡോ. രത്തൻ യു. ഖേൽക്കർ, പ്രമോദ് ജി. കൃഷ്ണൻ, ഡോ. സാബു എ, ഡോ. എൻ.അനിൽകുമാർ, ഡോ. വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 5560/2024
date
- Log in to post comments