നവീകരിച്ച കോക്കാട്-മുച്ചിലോട്ട് കാവ് പാണച്ചിറ റോഡ് ഉദ്ഘാടനം പത്തിന്
നവീകരണം പൂർത്തിയായ ചെറുതാഴം പഞ്ചായത്തിലെ കോക്കാട്-മുച്ചിലോട്ട്കാവ്-പാണച്ചിറ റോഡ് ഉദ്ഘാടനം ഡിസംബർ 10ന് വൈകീട്ട് 5.30 ന് നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. റോഡ് നവീകരണ പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 65.20 കോടി രൂപയാണ് അനുവദിച്ചത്.
ഡിസംബറിൽ 11 മുതൽ നടക്കുന്ന കോക്കാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ പ്രാധാന്യവും പരിഗണിച്ചാണ് പ്രസ്തുത റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചതെന്നും എം എൽ എ പറഞ്ഞു. ഇതോടൊപ്പം എം എൽ എ ഫണ്ടിൽ നിന്നും മിനിമാസ്റ്റ് ലൈറ്റും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചു. 1250 മീറ്റർ നീളത്തിലുള്ള റോഡ് നിലവിലുള്ള മൂന്ന് മീറ്റർ വീതിയിൽ നിന്നും നാല് മീറ്റർ വീതിയിൽ ടാറിംഗ് ചെയ്ത് നവീകരിച്ചു. 565 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും ഗാർഡ് സ്റ്റോണും നിർമ്മിച്ചു. സംരക്ഷണ ഭിത്തിയുടെ മുകളിൽ കോൺക്രീറ്റ് ബെൽറ്റും നൽകി ബലപ്പെടുത്തി. 130 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മിക്കുന്നതോടൊപ്പം വെള്ളകെട്ടുള്ള 330 മീറ്റർ ഭാഗം റോഡ് ഉയർത്തി ടാറിംഗ് ചെയ്താണ് നവീകരണം നടത്തിയത്. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേനയാണ് പ്രവൃത്തി നടപ്പിലാക്കിയത്.
- Log in to post comments