Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതികളുമായി സംവദിച്ച് മുഖ്യമന്ത്രി

അതിദാരിദ്ര്യ നിർമ്മാർജനം, ശുചിത്വം, പാലിയേറ്റീവ് കെയർ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഭരണസമിതികളുമായി സംവദിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികൾ ഒരേ ദിവസം ഒരേ സമയം യോഗം ചേരുന്നത്. അതിദാരിദ്ര്യനിർമ്മാർജനം, ഗുണമേന്മയിലധിഷ്ഠിതമായ പാലിയേറ്റീവ് പരിചരണം, മാലിന്യമുക്ത നവകേരളം എന്നീ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിൻമേൽ തീരുമാനം കൈക്കൊള്ളാനാണ് യോഗം ചേർന്നത്.
യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, അഡ്വ. കെ രാജൻ, ഡോ. ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിൽനിന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളും ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ ഉൾപ്പെടെയുളള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date