ക്രിസ്തുമസ് പുതുവത്സരാഘോഷം: സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്
സംസ്ഥാനത്ത് ക്രിസ്തുമസ്, പുതുവത്സരാഘോഷം നടക്കുന്ന കാലയളവിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും ഉപഭോഗം, വിപണനം, സംഭരണം എന്നിവ കൂടുവാൻ സാധ്യതയുള്ളതിനാൽ എക്സൈസ് വകുപ്പ് ഡിസംബർ ഒമ്പത് രാവിലെ ആറ് മണി മുതൽ 2025 ജനുവരി നാലിന് രാത്രി 12 മണി വരെയുള്ള കാലയളവിൽ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ച് കർശന നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മദ്യം, മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ക്രമീകരണങ്ങൾ നടത്തി.
ജില്ലാതല കൺട്രോൾ റൂം
കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ എക്സൈസ് ഡിവിഷൻ ഓഫീസിൽ ഡിസംബർ ഒമ്പത് രാവിലെ ആറ് മണി മുതൽ പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയം തന്നെ തുടർ നടപടികൾ സ്വീകരിക്കും.
- Log in to post comments