Skip to main content

ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഇൻറർവ്യു

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒമ്പതാം എൻസിഎ -എസ് സിസിസി (കാറ്റഗറി നമ്പർ 492/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ മൂന്നിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി ഡിസംബർ 20 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസ്സൽ പ്രമാണങ്ങൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.  

date