റെയിൽവെ ഹോസ്പിറ്റലില്‍ ഇൻ്റേൺഷിപ്പിന് അവസരം
പാലക്കാട് റെയില്‍വെ ഡിവിഷനിലെ റെയില്‍വെ ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പിന് അവസരം. പാലക്കാട് ജില്ലയിൽ അഞ്ച് പേർക്കാണ് അവസരം. പ്ലസ്ടു, എസ്.എസ്.എ, സി.ഒ.പി.എ, എഫ്.ഒ.എ, ഡി.ഇ.ഒ, സെക്രട്ടറിയേറ്റിൽ പ്രാക്ടീസ്, സ്റ്റെനോഗ്രാഫർ എന്നിവയിൽ ഏതെങ്കിലും ഒരു ട്രേഡിൽ ഉള്ള ഐ.ടി.ഐ/ ബിരുദം ആണ് യോഗ്യത. 18 വയസ്സ് മുതൽ 29 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 16നകം അപേക്ഷിക്കണം. ഒരു വർഷത്തേക്കാണ് ഇൻ്റേൺഷിപ്പ്. മാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കേന്ദ്ര സർക്കാറിൻ്റെ മൈ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. https://mybharat.gov.in/pages/experiential_learning_detail?task_name=EXPERIENTIAL-LEARNING-PROGRAMME-SOUTHERN-RAILWAY-PALAKKAD-DIVISION&key=1445134144 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9495278409 6282296002.
- Log in to post comments