ക്വട്ടേഷന്‍ ക്ഷണിച്ചു
കാഞ്ഞിരപ്പുഴ കെ.പി.ഐ.പി ഉദ്യാനത്തിൽ ക്രിസ്‌മസ്/ പുതുവത്സരാഘോഷ കാലയളവില്‍ നടക്കുന്ന ടൂറിസം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള കലാപരിപാടിക്കു വേണ്ടി ലൈറ്റ് ആൻ്റ് സൗണ്ട് നല്‍കുന്നതിന് ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് കലാപരിപാടികള്‍ നടക്കുക. ഡാം അലങ്കരിക്കൽ (ഇല്ലുമിനേഷൻ), ഗാർഡനും ഗാർഡന് പുറത്തും ലൈറ്റുകൾ അലങ്കരിക്കൽ, ലൈറ്റ് ആന്റ് സൗണ്ട് (പ്രോഗ്രാം നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ), സ്റ്റേജിനോട് ചേർന്ന് റാംപ്, സ്മോക്കർ - രണ്ടെണ്ണം, ചെയിൻ ബ്ലോക്ക് (സ്‌പീക്കറുകൾ സ്ഥാപിക്കുന്നതിന് ) എന്നിവയാണ് ആവശ്യമുള്ളത്. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ തപാൽ മുഖേനയോ, നേരിട്ടോ ഡിസംബര്‍ 18 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പായി കാഞ്ഞിരപ്പുഴ കെ.പി.ഐ.പി (ഡിവിഷന്‍ ഒന്ന്) എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അന്നേദിവസം വൈകീട്ട് നാലു മണിക്ക് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8304937097.
- Log in to post comments