Skip to main content
മുടങ്ങിയ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ പെൻഷൻ വീണ്ടും ലഭിക്കുമെന്ന വിവരം അറിയിച്ചപ്പോൾ മന്ത്രി വി.എൻ. വാസവന്റെ കൈപിടിച്ച് ​പി.എൻ. ബിജു സന്തോഷം അറിയിച്ചപ്പോൾ

മുടങ്ങിയ പെൻഷൻ വീണ്ടും; ബിജുവിന് കൈത്താങ്ങേകി അദാലത്ത്

 മുടങ്ങിയ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ വീണ്ടും ലഭിക്കുമെന്ന വിവരം മന്ത്രി വി.എൻ. വാസവൻ കൊതവറ പ്ലാക്കാട്ടം പള്ളിൽ പി.എൻ. ബിജുവിനെ അറിയിച്ചപ്പോൾ മന്ത്രിയുടെ കൈപിടിച്ച് സന്തോഷം അറിയിച്ചു ബിജു. ഭിന്നശേഷിക്കാരനായ ബിജുവിന് മസ്റ്ററിങ് നടത്താൻ കഴിയാത്തതിനെത്തുടർന്നാണ് പെൻഷൻ മുടങ്ങിയതെന്ന് അധികൃതർ മന്ത്രിയെ അറിയിച്ചു. വീട്ടിലെത്തി ബിജുവിന്റെ മസ്റ്ററിങ് പൂർത്തീകരിക്കാൻ ഐ.ടി. മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് മന്ത്രി നിർദ്ദേശം നൽകി. മസ്റ്ററിങ് കഴിഞ്ഞാലുടൻ പെൻഷൻ അടിയന്തരമായി വീണ്ടും അനുവദിക്കാൻ തലയാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു മന്ത്രി നിർദ്ദേശം നൽകി. ''അദാലത്തിലൂടെ എന്റെ പരാതിക്ക് പരിഹാരമായി. പെൻഷനല്ലാതെ എനിക്ക് മറ്റുവരുമാന മാർഗമൊന്നുമില്ല. വീണ്ടും പെൻഷൻ കിട്ടും. ഏറെ സന്തോഷമുണ്ട്''- പി.എൻ. ബിജു പറഞ്ഞു.  
 

date