Skip to main content

നെടുമങ്ങാട് താലൂക്ക് അദാലത്ത് ഇന്ന് (ഡിസംബർ 12)

കരുതലും കൈത്താങ്ങും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള നെടുമങ്ങാട് താലൂക്ക് അദാലത്ത് വ്യാഴാഴ്ച (ഡിസംബർ 12) പഴകുറ്റി എം.റ്റി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം, എം.എൽ.എമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

നെടുമങ്ങാട് താലൂക്ക് അദാലത്തിൽ ബുധനാഴ്ച (ഡിസംബർ 11 നാല് മണി വരെ) വരെ 1,189 അപേക്ഷകളാണ് ലഭിച്ചത്.

ചിറയിൻകീഴ് താലൂക്ക് അദാലത്ത് വെള്ളിയാഴ്ച (ഡിസംബർ 13) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. ചിറയിൻകീഴ് താലൂക്കിൽ ബുധനാഴ്ച (ഡിസംബർ 11 നാല് മണി വരെ) വരെ 416 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നതിനായി ലഭിച്ചത്.

date