വിവിധ തസ്തികകളിൽ അഭിമുഖം 13ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്.
ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, സീനിയർ അസ്സോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്
യോഗ്യത : ഡിഗ്രി, വയസ്സ് : 25-35
സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ
യോഗ്യത : ഡിഗ്രി, വയസ്സ് : 25-30
ഫിനാൻഷ്യൽ കൺസൾട്ടന്റ്‌സ്
യോഗ്യത : പ്ലസ് ടു, പ്രായപരിധി ഇല്ല
ഓട്ടോമൊബൈൽ ടെക്നീഷ്യൻസ്
യോഗ്യത : ഐ റ്റി ഐ / ഡിപ്ലോമ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രായപരിധി : 35 വയസിന് താഴെ
സർവീസ് അഡൈ്വസേർസ്, സെയിൽസ് എക്‌സിക്യൂട്ടീവ്‌സ്
പ്രായപരിധി : 35 വയസിന് താഴെ
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220
- Log in to post comments