സര്‍ട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍
അസാപ് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രൈനര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 400 മണിക്കൂര്‍ ആണ് കോഴ്സിന്റെ കാലാവധി. കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഇംഗ്ലീഷ് സോഫ്റ്റ് സ്‌കില്‍ പരിശീലകരാവാന്‍ അവസരമുണ്ട്. വ്യക്തിഗത കഴിവുകള്‍, സാമൂഹിക കഴിവുകള്‍, പ്രൊഫഷണല്‍ കഴിവുകള്‍, ഭാഷാ പ്രാവീണ്യം, അവതരണ കഴിവുകള്‍, കേസ് പഠനം, ഐ.സി.ടി ടൂളുകള്‍, ഇന്റര്‍നെറ്റ്, ലൈഫ് സ്‌കില്‍സ് മുതലായ മോഡ്യൂളുകള്‍ ഉള്‍പ്പെടുന്നതാണ് ട്രെയിനിങ്. പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇന്റേണ്‍ഷിപ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണു കുറഞ്ഞ യോഗ്യത.
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://asapkerala.gov.in/course/communicative-english-trainer എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999704.
- Log in to post comments