Skip to main content

തൊഴില്‍ നൈപുണ്യം പരിശീലന പദ്ധതിക്ക് ആറ്റിങ്ങലില്‍ തുടക്കം

 

ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ആറ്റിങ്ങലില്‍ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിക്ക് തുടക്കമായി. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ജനറല്‍ നഴ്സിംഗ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങി 98 ഓളം  തൊഴില്‍ നൈപുണ്യ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്.

പദ്ധതിയുടെ കീഴില്‍ ആരംഭിച്ച അക്കൗണ്ടിംഗ് കോഴ്സിന്റെ ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി.  30 കുട്ടികളാണ് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭയില്‍ വച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ എം. പ്രദീപ് വിതരണം ചെയ്തു.

35 വയസിനുതാഴെ പ്രായമുള്ള  പത്ത്, പന്ത്രണ്ട്, ഐ.റ്റി. ഐ, പോളിടെക്നിക്ക്, എന്‍ജിനിയറിംഗ്, ഡിഗ്രി എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പഠന ചിലവ് മുഴുവനായും സര്‍ക്കാര്‍ വഹിക്കും. കോഴ്സിന്റെ ഫീസ് ഗഡുക്കളായിട്ടാണ് അടയ്ക്കുക. പഠനം കഴിഞ്ഞ കുട്ടികള്‍ക്ക് ഏറ്റവും കുറഞ്ഞത് 8000 രൂപ ശമ്പളം കിട്ടുന്ന തൊഴില്‍ ലഭിച്ചാല്‍ മാത്രമേ ഫീസിന്റെ അവസാനം ഗഡു നല്‍കുകയുള്ളു.

വിദൂരപ്രദേശങ്ങളില്‍ ജോലി ലഭിക്കുന്നര്‍ക്ക് ആദ്യ മൂന്നു മാസം രണ്ടായിരം രൂപ വരെ യാത്രാബത്ത നല്‍കും.
(പി.ആര്‍.പി. 2488/2018)

 

date