ലാപ്‌ടോപ് അപേക്ഷ 20 വരെ
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളിൽ 2024-25 വർഷം പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഒന്നാം വർഷ പ്രവേശനം ലഭിച്ചവർക്കു ലാപ് ടോപിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുളള കോഴ്‌സുകളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റ് എൻട്രൻസ് പട്ടികയിൽ നിന്നും കേരള സർക്കാർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം സർക്കാർ അംഗീകൃത കോളേജുകളിൽ സിദ്ധ മെഡിസിൻ ആൻഡ് സർജറി, യുനാനി മെഡിസിൻ ആൻഡ് സർജിറി, അഗ്രികൾച്ചർ)ഓണേഴ്‌സ്, ഫോറസ്ട്രി ഓണേഴ്‌സ്, എൻവിറോൺമെന്റിൽ സയൻസ് ആൻഡ് ക്‌ളൈമെറ്റ് ചേഞ്ച് (ഓണേഴ്‌സ്), ഫിഷറീസ് സയൻസ്, ബിഫാം എന്നീ ബിരുദ കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ 0481-2560421)
(കെ.ഐ.ഒ.പി.ആർ.2758/2024)
സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം: കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18 - 45 പ്രായമുള്ള യുവാക്കൾക്ക് ഡിസംബർ 21ന് ആരംഭിക്കുന്ന പേപ്പർ ക്യാരിബാഗ് നിർമ്മാണം എന്ന കോഴ്‌സിലേയ്ക്ക് സൗജന്യമായി പരിശീലനം നൽകുന്നു. ബാങ്ക് വായ്പ ലഭിക്കുന്നതിനുളള സാങ്കേതിക സഹായവും ചെയ്തു കൊടുക്കും. താല്പര്യമുളളവർ രജിസ്റ്റർ ചെയ്യാനായി 0481-2303307, 2303306 നമ്പരിൽ ബന്ധപ്പെടുക.
ഇ-മെയിൽ rsetiktm@sbi.co.in
- Log in to post comments