Post Category
പോസ്റ്റർ രചനാമത്സരം
ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികൾ, വഞ്ചിതരാക്കുന്ന പരസ്യങ്ങൾ, ഓൺലൈൻ വ്യാപാര മേഖലയിലെ തട്ടിപ്പുകൾ ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റിയുളള ഓർമ്മപ്പെടുത്തലുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാനതലത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തുന്നു. മത്സരത്തിലേയ്ക്ക് എ3 സൈസിൽ വരച്ചതോ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ചതോ ആയ പോസ്റ്ററുകളാണ് പരിഗണിക്കുന്നത്. ജില്ലാതലത്തിൽ പോസ്റ്ററുകൾ ഡിജിറ്റലായോ പേപ്പറായോ സ്വീകരിക്കും. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. എൻട്രികൾ ജില്ലാ സപ്ലൈ ഓഫീസിൽ ഡിസംബർ 26നകം ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2560371.
date
- Log in to post comments