കാര്‍ഷിക സമൃദ്ധിക്കായി അഴൂര്‍ പഞ്ചായത്തില്‍ ഹരിത ഭവനം പദ്ധതി
കാര്‍ഷിക സമൃദ്ധിയ്ക്കും മാലിന്യ സംസ്‌കരണത്തിന്നും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി അഴൂര്‍ പഞ്ചായത്തില്‍ ഹരിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി. വീടുകള്‍ തോറും തൈകളും വളങ്ങളും വിതരണം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം മാലിന്യ സംസ്‌കരണം കിണര്‍ റീച്ചാര്‍ജിംഗ് കോഴി വളര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടും.
25 ഗ്രോ ബാഗില്‍ പച്ചക്കറി തൈകള്‍, ഇടവിള കൃഷികള്‍, തെങ്ങും തൈ കുരുമുളക്, ഫലവൃക്ഷത്തൈ എന്നിവയാണ് കൃഷിക്കായി നല്‍കുന്നത്. സമ്പുഷ്ടീകരിച്ച ചാണകവും ഇതോടൊപ്പം നല്‍കുന്നു. ജല സംരക്ഷണത്തിന്റെ ഭാഗമായി കിണര്‍ റിച്ചാര്‍ജിങ്ങും ഈ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കുന്നുണ്ട്. 60 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യസംസ്‌കരണത്തിന് രണ്ട് കമ്പോസ്റ്റ് റിംഗുകളാണ് ഒരോ വീട്ടിലും സ്ഥാപിക്കുന്നത്. മാലിന്യങ്ങള്‍ കമ്പോസ്റ്റിലൂടെ വളമാക്കി കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു . ഇതു കൂടാതെ 60 വീടുകളിലും ഒരു കോഴി കൂടും കോഴിക്കുഞ്ഞുങ്ങളെയും നല്‍കും.
ഉപഭോക്താവിന് സബ്സിഡി അനുവദിച്ചിട്ടുണ്ട്. തൈകള്‍, വളം, കിണര്‍ റീച്ചാര്‍ജിംഗ് തുടങ്ങി ഒരു വ്യക്തിക്ക് 22,500 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതില്‍ 14,000 രൂപ സബ്സിഡിയായി ലഭിക്കും. കൃഷി ഭവനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
(പി.ആര്‍.പി. 2490/2018)
- Log in to post comments