Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മണി പവിത്രൻ, രതീഷ്  പൊരുന്നൻ വിജയിച്ചു

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നീ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രണ്ട് സീറ്റിലും സിപിഐഎം സ്ഥാനാർഥികൾ വിജയിച്ചു.
മാടായി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മണി പവിത്രൻ (സിപിഐഎം) 502 വോട്ടുകൾ നേടി വിജയിച്ചതായി വരണാധികാരി അറിയിച്ചു. ഭൂരിപക്ഷം: 234.
എൻ പ്രസന്ന (സ്വതന്ത്ര) 268 വോട്ടും കെ.പി വിന്ധ്യ (ബിജെപി) 144 വോട്ടും നേടി.

കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോം ആറാം വാർഡിൽ രതീഷ്  പൊരുന്നൻ (സിപിഐഎം) 536 വോട്ടുകൾ നേടി വിജയിച്ചതായി വരണാധികാരി അറിയിച്ചു. ഭൂരിപക്ഷം: 199.
സി.കെ സിന്ധു (ഐഎൻസി) 337, സിന്ധു പവി (ബിജെപി) 11, പി.സി റിനീഷ് (സ്വതന്ത്രൻ) മൂന്ന്, സിന്ധു (സ്വതന്ത്ര) ഒന്ന് വോട്ടുകൾ നേടി.

date